Posts

അക്ഷരക്കടലും ,തീസിസ് ഉരുവും , പിന്നെ സ്‌കോളറുടെ ആലയും

Image
  പുസ്തകത്താളിൽ  ഒന്ന്  ചെവിചേർത്ത്  വെക്കു ...വാക്കുകൾ ഇരമ്പുന്നുണ്ട് കടൽത്തിരകൾ പോലെ ! താളുകൾക്കപ്പുറം  ആഴമേറിയ  ഒരാഴിയുണ്ട് , വാക്കും  പൊരുളും  കലങ്ങി മറിഞ്ഞ കരിങ്കടൽ ... അപ്പോൾ നാവികരോ ? !  മാർക്കോ പോളോയോ  കൊളമ്പസോ  ഉണ്ട്അല്ല,ഗവേമഗല്ലനോഷകർ അവർ  അക്ഷയാക്ഷര  സമുദ്രത്തിൽ  ദ്വീപുകൾ  തേടുന്നവർ  നാടിനെ  വീടിനെ  വിട്ടു  പുസ്തകത്തോണിയിൽq  പുറപ്പെട്ടവർ  വായിച്ചു പഴകിയ  താളുകളിൽ  നവമേഖലകളുടെ  അക്ഷ രേഖാ അംശങ്ങൾ  കണ്ടവർ  അത്  ചെറു കടലാസ്സിൽ കുറിച്ചിട്ടു സർവകലാശാലയുടെ  അകത്തളങ്ങളിൽ  അവർ  വാക്കുകളെ  അടിച്ചുപരത്തും.  ആത്മ സമർപ്പണത്തിന്റെ  ഉലയടുപ്പിൽ  പഴയവാക്കിന്റെ  തുരുമ്പിച്ച  കഷണങ്ങൾ  പതുക്കെ  ഉരുകി  പുതിയ  ആശയങ്ങൾ ഉരുവം  കൊള്ളും , മൂത്താശാരി (Supervisor)  തട്ടിയും  ഒടിച്ചും  നോക്കും .ചിലർ  തോളത്തു തട്ടി പ്രശംസിക്കും ,മറ്റുചിലർ  പെരുംതച്ചനെ വെന്ന പുച്ഛം  നടിക്കും...